വിതുര : പ്ലസ്‌വൺ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

വിതുര മണലയം ശ്രീലയത്തിൽ അജയന്റെയും ശുഭയുടെയും മകൻ അഭിജിത്ത് (16) ആണ് മരിച്ചത്. വിതുര വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വീട്ടിലെ ഹാളിൽ അഭിജിത്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

അനന്തുവാണ് മരിച്ച അഭിജിത്തിന്റെ സഹോദരൻ.