തിരുവനന്തപുരം : സന്തോഷ് കുമാർ മണിമംഗലം രചിച്ച ‘അക്ഷരനിനവുകൾ’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ ജോയിന്റ് എൻട്രൻസ് കമ്മിഷണർ ഡോ. കെ.പി.ജയ് കിരണിനു നൽകി പ്രകാശനം നിർവഹിച്ചു. ഡോ. ജി.രാജേന്ദ്രൻപിള്ള, ഡോ. സി.ഉദയകല, എൻ.കെ.വിജയകുമാർ, തളിയൽ എൻ.രാജശേഖരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.