നാഗർകോവിൽ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ, കന്യാകുമാരി ജില്ലയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ അരവിന്ദ് നിർദേശം നൽകി.

റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരിശോധന ശക്തമാക്കാനും കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കും.