നെടുമങ്ങാട് : സി.പി.എം. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള കലാമത്സരങ്ങൾക്ക് തുടക്കമായി. വാളിക്കോട് വഴിയോരവിശ്രമ കേന്ദ്രത്തിലാണ് സ്കൂൾ വിദ്യാർഥികളുടെ മത്സരങ്ങൾ. സിനിമാ നടൻ പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 5 മുതൽ 14 വരെയാണ് ഏരിയാസമ്മേളനം.