ആനാട് : ഒ.പി.ടിക്കറ്റിന് രണ്ടുരൂപ നൽകാനില്ലാത്തതിനാൽ ചികിത്സ നിഷേധിച്ചതായി പരാതി. മന്നൂർക്കോണം ഗവ. ആശുപത്രിയിൽ തനിക്ക് ചികിത്സ നിഷേധിച്ചെന്നുകാട്ടി വലിയമല സ്വദേശി സുരേഷാണ് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. പ്രഭാതസവാരിക്കുപോയശേഷം തിരികെ വരുന്നതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായി.

ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ കയറി. എന്നാൽ, ഒ.പി. ടിക്കറ്റെടുക്കാനായി അപ്പോൾ കൈയിൽ കാശുണ്ടായിരുന്നില്ല. ഒ.പി. ടിക്കറ്റെഴുതാൻ ജീവനക്കാരും, പരിശോധിക്കാൻ ഡോക്ടറും തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.