നെയ്യാറ്റിൻകര : എസ്.എൻ.ഡി.പി. യോഗം തേക്കുപാറ ശാഖാവാർഷിക പൊതുയോഗം നടന്നു. എസ്.എൻ.ഡി.പി. യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ്കുമാർ ഉദ്ഘാടനം ചെയ്തു.
മുഖ്യധാര രാഷ്ടീയ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിൽ ഈഴവ സമുദായത്തെ അവഗണിച്ചുവെന്ന് കെ.വി.സൂരജ്കുമാർ ആരോപിച്ചു. സമുദായാംഗങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള വാർഡുകളിൽപോലും മികവുള്ള സമുദായാംഗങ്ങളെ ഒഴിവാക്കി മറ്റ് ആൾക്കാരെ പരിഗണിച്ച് സമുദായത്തെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ്‌കുമാർ, യൂണിയൻ കമ്മിറ്റി അംഗം ബ്രജേഷ് കുമാർ എന്നിവർ സംസാരിച്ചു.
ശാഖാ പ്രസിഡന്റായി സി.ഹരിദാസിനെയും സെക്രട്ടറിയായി അരുൺ ഗോപിയെയും തിരഞ്ഞെടുത്തു.