കഴക്കൂട്ടം : കഠിനംകുളം പള്ളിനടയ്ക്കു സമീപം പഴവർഗ കച്ചവടക്കാരനായ ഇബ്രാഹിമിന്റെ കടയുടെ സമീപം പാർക്കുചെയ്തിരുന്ന ഉന്തുവണ്ടി മോഷ്ടിച്ചയാൾ കഠിനംകുളം പോലീസിന്റെ പിടിയിലായി. പുതുക്കുറിച്ചി സ്വദേശി അസീം(37) ആണ് പിടിയിലായത്. എസ്.എച്ച്.ഒ. സജീഷ് എച്ച്.എൽ., എസ്.ഐ. രതീഷ് കുമാർ ആർ. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.