വെഞ്ഞാറമൂട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റിലെ അഞ്ഞൂറോളം അംഗങ്ങൾക്കായി ഹോമിയോ പ്രതിരോധ മരുന്നുവിതരണം നടത്തി. വെഞ്ഞാറമൂട് ആയുഷ് ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശ്രീരഞ്ജിനി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഡി.രാജശേഖരൻ നായർക്ക് മരുന്നുകിറ്റ് കൈമാറി. യൂണിറ്റ് പ്രസിഡന്റ് ബാബു കെ.സിതാര അധ്യക്ഷനായി. ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷൻ റാപ്പിഡ് എപ്പിഡെമിക് കൺട്രോൾ സെൽ നമ്പർ ഡോക്ടർ റസൽ, സമിതി ഭരണസമിതി അംഗങ്ങളായ പൂരം ഷാജഹാൻ, കൃഷ്ണൻ എന്നിവർ പങ്കെടുത്തു.