ചിറയിൻകീഴ് : കോവിഡിനെ പ്രതിരോധിക്കാൻ അഴൂർ പി.എച്ച്.സി.യിലെ ആരോഗ്യപ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐ. പെരുങ്ങുഴി മേഖലാ കമ്മിറ്റി പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു.

അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത് ഡോ. പദ്‌മപ്രസാദിന് പി.പി.ഇ. കിറ്റുകൾ കൈമാറി. സി.പി.എം. പെരുങ്ങുഴി ലോക്കൽ സെക്രട്ടറി സി.സുര, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ട്രഷറർ ടി.കെ.റിജി, വിജീഷ്, റോയി, അശ്വജിത്ത്, ഷിബുരാജ്, രാജേഷ്, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

അഴൂർ : രാജീവ്ഗാന്ധി കൾച്ചറൽ ഫോറം അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ. കിറ്റുകൾ നൽകി.

ഫോറം പ്രസിഡന്റ് എസ്.കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ ഡോ. പി.എസ്.പദ്‌മപ്രസാദിനു പി.പി.ഇ. കിറ്റുകൾ കൈമാറി.

കെ.പി.സി.സി. ഒ.ബി.സി. ബ്ലോക്ക് ചെയർമാൻ എ.ആർ.നിസാർ അധ്യക്ഷനായി. വി.കെ.ശശിധരൻ, എസ്.വസന്തകുമാരി, കെ.ഓമന, എസ്.ജി.അനിൽകുമാർ, അനു വി.നാഥ്, യാസിർ യഹിയ, എ.നാസർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.