തിരുവനന്തപുരം: കാൻസർ കെയർ ആൻഡ്‌ റിസർച്ച്‌ ഫൗണ്ടേഷൻ, മാർ ഇവാനിയോസ്‌ കോളേജ്‌ വിെമൻസെൽ, ആർ.സി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർ ഇവാനിയോസ്‌ കോളേജ്‌ വിദ്യാർഥിനികൾക്കായി കാൻസർ ബോധവത്‌കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്‌ഘാടനം ഡോ. ദിവ്യ എസ്‌.അയ്യർ നിർവഹിച്ചു. പ്രിൻസിപ്പൽ ആർ.സി.സി.യിലെ ഡോ. എം.സി.കലാവതി കാൻസർ കെയർ ഫൗണ്ടേഷൻ പ്രസിഡന്റ്‌ പ്രൊഫ. പി.രാജഗോപാലപിള്ള, ടി.ശശികുമാർ, കോളേജ്‌ വിെമൻസെൽ കൺവീനർ ദീപാമോൾ തോമസ്‌ എന്നിവർ സംസാരിച്ചു.