പേയാട് ചന്തമുക്കിലെ കോഴിക്കടയിൽ കഴിഞ്ഞ ദിവസമെത്തിച്ച കോഴികളിലൊന്നിന് നാലുകാല്. സംഭവം നാട്ടിൽ പാട്ടായതോടെ കോഴിയെക്കാണാൻ നാട്ടുകാരുടെ കൂട്ടമായി. വെള്ളനാട് കൂരകുളത്തെ ഫാമിൽനിന്ന് ഞായറാഴ്ച പുലർച്ചെയെത്തിച്ച 800 കോഴികളിലൊന്നിനാണിത്. ഇതിനെ ഇറച്ചിക്കെടുക്കാൻ കട ഉടമ സുധീറിനു മനസ്സുവന്നില്ല. ഇതിനെ വളർത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കേരള ഫാമിന്റെ കൂരകുളം യൂണിറ്റിൽ 20 വർഷമായി ഇറച്ചിക്കോഴികളെ വളർത്തുന്നുണ്ട്. ആദ്യമായാണിങ്ങനെയൊരു കോഴിയെ കാണുന്നതെന്ന് കർഷകൻ വിൽസൺ പറഞ്ഞു. 22 വർഷമായി കോഴിക്കച്ചവടം നടത്തുന്ന തനിക്കും ഇത് ആദ്യാനുഭവമെന്ന് സുധീറും പറഞ്ഞു.