ഗാന്ധിജി നഗർ

കരമന, മേലാറന്നൂർ ഗാന്ധിജി നഗർ റസിഡന്റ്‌സ്‌ വെൽഫയർ അസോസിയേഷന്റെ വാർഷികസമ്മേളനം ജി.എൻ.ആർ.എ. ഹാളിൽ ഫ്രാറ്റ്‌ ജനറൽ സെക്രട്ടറി പട്ടം ശശിധരൻനായർ ഉദ്‌ഘാടനം ചെയ്തു. 80 വയസ്സിനു മുകളിലുള്ളവരെയും ആദരിച്ചു. എസ്‌.എസ്‌.എൽ.സി., പ്ളസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ ലഭിച്ചവരെയും കലാകായികരംഗങ്ങളിൽ മികവുകാട്ടിയവരെയും അനുമോദിച്ചു. പിഎച്ച്‌.ഡി. നേടിയ എൻ.പ്രബലചന്ദ്രൻ, ഘടം വിദ്വാൻ പ്രൊഫ. കോട്ടയം ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ്‌ സ്റ്റേഷനറി കൺട്രോളർ എസ്‌.ആർ.ജ്യോതി എന്നിവരെ ആദരിച്ചു. ജി.എൻ.ആർ.എ. പ്രസിഡന്റ്‌ എസ്‌.ജയരാജൻ, സെക്രട്ടറി ആർ.ജയചന്ദ്രൻ നായർ, കൃഷ്ണൻകുട്ടി, കെ.ശിവൻകുട്ടി, ആർ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ്‌ സെക്രട്ടറി ബി.ബിനു നന്ദി രേഖപ്പെടുത്തി.

പുന്നയ്‌ക്കാമുകൾ

പുന്നയ്ക്കാമുകൾ റസിഡന്റ്‌സ്‌ അസോസിയേഷനും കേരള പോലീസിന്റെ വനിതാവിഭാഗവും സംയുക്തമായി സ്ത്രീസുരക്ഷാ ബോധവത്‌കരണ ക്ളാസ്‌ നടത്തി. വനിതാ പോലീസിലെ ഉദ്യോഗസ്ഥകളായ സുൽഫിത്ത്‌, ജയാ മേരി എന്നിവർ ക്ളാസ്‌ നയിച്ചു. കൗൺസിലർ ആർ.പി.ശിവജി ഉദ്‌ഘാടനം ചെയ്തു. പി.ആർ.എ. പ്രസിഡന്റ്‌ കെ.സുകുമാരൻ, സെക്രട്ടറി വി. വിജയൻനായർ എന്നിവർ സംസാരിച്ചു.

ചെല്ലമംഗലം ജനതാ

ചെല്ലമംഗലം ജനതാ റസിഡന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള പോലീസ്‌ ജനമൈത്രി വിഭാഗം, ശ്രീകാര്യം കൃഷിഭവൻ എന്നിവയുമായി സഹകരിച്ച്‌ മോഷണം തടയൽ, ലഹരിയുടെ അതിപ്രസരം, ട്രാഫിക് അപകടങ്ങൾ, സ്ത്രീസുരക്ഷാ സ്വയംപ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവത്‌കരണ ക്ളാസുകളും പച്ചക്കറിവിത്ത് വിതരണവും നടത്തി. പ്രസിഡന്റ്‌ കെ.ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. ശ്രീകാര്യം പോലീസ്‌ സബ്‌ ഇൻസ്‌പെക്ടർ ശരലാൽ മുഖ്യക്ളാസ് നയിച്ചു. സ്ത്രീസുരക്ഷാ സ്വയംപ്രതിരോധ പരിശീലനവും ബോധവത്‌കരണവും ഫ്രാസ്‌ പ്രസിഡന്റ്‌ കെ.ജി.ബാബു വട്ടപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. വനിതാ പോലീസുകാരായ സുൽഫത്ത്‌, അതുല്യ, ജയ്‌ൻമേരി, അനീസ്‌ബാൻ എന്നിവർ സ്ത്രീസുരക്ഷാ ക്ളാസിനു നേതൃത്വം നൽകി. വനിതാവേദി പ്രസിഡന്റ്‌ രമാദേവി വിത്തുവിതരണം ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ പി.വി.ശശിധരൻപിള്ള, എം.അംബിക, എൽ.രമണി, ജമീലാ ബീവി, ടി.എൻ.ഭാസ്‌കരൻ, കുർഷിദാ ബീവി, ശകുന്തളാ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.

മടത്തുവിള

മെഡിക്കൽ കോളേജ്‌ മടത്തുവിള റസിഡന്റ്‌സ്‌ അസോസിയേഷൻ ഭരണസമിതി ഭാരവാഹികൾ: വി.സ്വാമിനാഥൻ ചെട്ട്യാർ (പ്രസി.), ഡോ. മാത്യു ഉമ്മൻ (വൈസ്‌. പ്രസി.), എം. ബാലകൃഷ്ണൻ (സെക്ര.), ടി.എസ്‌.രാമാനുജം (ജോ.സെക്ര.), വി.കെ.പ്രസന്നകുമാർ (ട്രഷ.).