കാവിയാട്‌ ദിവാകരപ്പണിക്കരുടെ 16-ാമത്‌ ചരമവാർഷികത്തോടനുബന്ധിച്ച്‌ സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാർ ഉദ്‌ഘാടനം ചെയ്തു.

സമ്മോഹനം ചെയർമാൻ വിതുര ശശി അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ശരത്‌ചന്ദ്രപ്രസാദ്‌ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പിരപ്പൻകോട്‌ സുഭാഷ്‌, തെന്നൂർ നസീം, സി.കെ.വത്സലകുമാർ, പാങ്ങപ്പാറ അശോകൻ, ആറ്റുകാൽ സുബാഷ്‌, ബി.എൽ.കൃഷ്ണപ്രസാദ്‌, കെ.ആര്യദേവൻ എന്നിവർ സംസാരിച്ചു.