ശ്രീകാര്യം മേഖലയിലെയും സമീപ പഞ്ചായത്തുകളിലെയും റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാസ്‌ ജില്ലാതല കലാമേള നടത്തി. നെഹ്‌റു യുവകേന്ദ്ര, മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ്‌ റൈറ്റ്‌സ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെല്ലമംഗലം ജനതാ റസിഡന്റ്‌സ്‌ അസോസിയേഷനിലാണ്‌ കലാമേള നടത്തിയത്‌. മികച്ച ജനപ്രതിനിധികൾക്ക്‌ സ്വീകരണം, നിർധന രോഗികൾക്കുള്ള ചികിത്സാധനസഹായ വിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തി. നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി.സുദർശനൻ മുഖ്യാതിഥിയായിരുന്നു. എൻ.വൈ.കെ. ജില്ലാ യൂത്ത്‌ കോ-ഓർഡിനേറ്റർ കെ.ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. ഫ്രാസ്‌ പ്രസിഡന്റ്‌ കെ.ജി.ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ്‌ ഓഫീസർ എസ്‌.രാജേന്ദ്രൻ ചികിത്സാ ധനസഹായം വിതരണം ചെയ്തു. ഭാരവാഹികളായ സി.കൃഷ്ണൻനായർ, പി.വി.ശശിധരൻപിള്ള, ടി.എൻ.ഭാസ്കരൻ, റോസ്‌ ചന്ദ്രൻ, അമ്മിണി നേശമണി, മിനികുമാരി, ബി.ചന്ദ്രൻ, ശകുന്തളാ ശിവാനന്ദൻ, എം.അംബിക, കെ.ധർമ്മരാജൻ, വിൽഫ്രഡ്‌, പാങ്ങപ്പാറ രാജൻ എന്നിവർ പങ്കെടുത്തു.