പേയാട് കവലയിൽ സ്വകാര്യ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവർ അപകടാവസ്ഥയിൽ. ജങ്ഷനിലെ റോഡരികിലാണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. ടവറിനു ചുവട്ടിലെ ഇരുമ്പുകമ്പികൾ കാലപ്പഴക്കത്തിൽ തുരുമ്പിച്ച അവസ്ഥയിലാണ്. തിരക്കേറിയ സ്ഥലത്ത് കെട്ടിടത്തിനു മുകളിൽ ഉയരം കൂടിയ ടവർ സ്ഥാപിക്കുന്നതിനു നിയന്ത്രണമുള്ളപ്പോഴാണ് 15 വർഷം മുൻപ് ടവർ സ്ഥാപിച്ചത്. അപകടാവസ്ഥയിലായ ടവർ മാറ്റി സ്ഥാപിക്കുകയോ തൂണുകൾ ബലപ്പെടുത്തുകയോ വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.