പ്രമുഖ സംസ്‌കൃത പണ്ഡിതനും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലറുമായിരുന്ന ഡോ. എൻ.പി.ഉണ്ണിയുടെ ശതാഭിഷേകാഘോഷം നടന്നു.

അദ്ദേഹം സമാഹരിച്ച ‘പുരാണസാഗരം’ എന്ന പുസ്തകം ഡോ. ജി.ബാലമോഹനൻ തമ്പിയുടെ അധ്യക്ഷതയിൽ മുൻ ചീഫ് സെക്രട്ടറി സി.പി.നായർ പ്രകാശിപ്പിച്ചു. ഡോ. ലൈലാ പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. അനിൽ നെടുങ്ങോട് പുസ്തകപരിചയവും ഡോ. എൻ.സുന്ദരം പ്രശസ്തിപത്ര വായനയും നടത്തി. പ്രൊഫ. വി. കാർത്തികേയൻ നായർ, ഡോ. കെ.വിജയൻ, ഡോ. എം.ആർ.തമ്പാൻ, ഡോ. കെ.മഹേശ്വരൻ നായർ, ഡോ. വി.ശിശുപാല പണിക്കർ, ഡോ. കെ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശ്രീകല ചിങ്ങോലി കാവ്യാർച്ചനയും പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ നായർ സ്വാഗതവും ഡോ. കെ. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.