തിങ്കളാഴ്ച രാവിലെ ഒമ്പതിനുശേഷം റോഡിലേക്ക് ഇറങ്ങുന്നവർ സൂക്ഷിക്കുക. റോഡിൽ കുടുങ്ങാനിടയുണ്ട്. എം.ജി. റോഡിൽ ഗതാഗതം തടസ്സപ്പെടും. പൗരത്വനിയമത്തിനെതിരേ ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടായിരിക്കും.

സംയുക്തസത്യാഗ്രഹസമരം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ പബ്ലിക് ലൈബ്രറി, രക്തസാക്ഷിമണ്ഡപം, വി.ജെ.ടി. വരെയുള്ള റോഡിലും ആശാൻസ്‌ക്വയർ, സർവീസ് റോഡ്, രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുടെയുള്ള ഗതാഗതം പൂർണമായും ഒഴിവാക്കും.

വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥലങ്ങൾ

ദേശീയപാത/എം.സി. റോഡിൽനിന്നു വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്തുനിന്നു തിരിഞ്ഞ് നന്ദാവനം ബേക്കറി പനവിള വഴി പോകേണ്ടതാണ്.

നെടുമങ്ങാടു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെള്ളയമ്പലത്തുനിന്നു തിരിഞ്ഞ് എസ്.എം.സി. വഴുതക്കാട് ആനിമസ്‌ക്രീൻ സ്ക്വയർ വഴി പോകേണ്ടതാണ്.

തമ്പാനൂർ ഭാഗത്തുനിന്നു ആറ്റിങ്ങൽ, കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ബേക്കറി പഞ്ചാപുര അണ്ടർപാസ്‌ ആശാൻ സ്ക്വയർ വഴി പോകേണ്ടതാണ്.

കിഴക്കേക്കോട്ട/തമ്പാനൂർ ഭാഗങ്ങളിൽനിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ഒ.ബി.ടി.സി. ഫ്ലൈഓവർ തൈക്കാട് സാനഡുവഴുതക്കാട് വഴി പോകേണ്ടതാണ്.

കിഴക്കേക്കോട്ട ഭാഗത്തുനിന്നും പട്ടം, മെഡിക്കൽകോളേജ് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ വി.ജെ.ടി.യിൽനിന്നും തിരിഞ്ഞ് ആശാൻ സ്ക്വയർ, പി.എം.ജി. വഴി പോകേണ്ടതാണ്.

പാർക്കിങ് നിരോധിച്ചു

ആർ.ആർ.ലാംമ്പ് അയ്യൻകാളി ജങ്‌ഷൻ(വി.ജെ.ടി.) വരെയുള്ള റോഡ്

ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി റോഡ്

രക്തസാക്ഷിമണ്ഡപത്തിനു ചുറ്റുമുള്ള റോഡ്

പാർക്കിങ്‌ സ്ഥലങ്ങൾ

സത്യാഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്ത് ആളെ ഇറക്കിയശേഷം മ്യൂസിയം നന്ദാവനം റോഡിലോ, മാനവീയം വീഥിയിലോ, ഓൾസെയിന്റ്‌സ് ശംഖുംമുഖം റോഡിലോ, ആറ്റുകാൽ പാർക്കിങ്‌ ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.