കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കലിഗ്രഫി ഫെസ്റ്റിവൽ ശംഖുംമുഖത്ത് ആരംഭിച്ചു. 
കേരള ലളിതകലാ അക്കാദമിയും ക ച ട ത പ ഫൗണ്ടേഷനും ചേർന്നാണ്  സംഘടിപ്പിക്കുന്നത്. 
 കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷനായി. സൂര്യ കൃഷ്ണമൂർത്തി, ജോണി എം.എൽ., ജി.വി.ശ്രീകുമാർ, പി.വി.ബാലൻ, കെ.വി.രവിശങ്കർ എന്നിവർ പ്രസംഗിച്ചു. 11 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ശില്പശാല, പ്രഭാഷണം, ലൈവ് ഡെമോ, നൃത്തം, സംഗീതം എന്നിവ ഒരുക്കിയിട്ടുണ്ട്. 14 വരെ ശംഖുംമുഖം ആർട്ട് ഗാലറിയിൽ ഇന്ത്യൻ കലിഗ്രഫി പ്രദർശനവും നടക്കും.
 രാജ്യത്തെ മികച്ച കലിഗ്രാഫർമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ നിരവധി കൈപ്പട കലാകാരന്മാരും അണിനിരക്കും. പ്രവേശനം സൗജന്യമാണ്.