സഞ്ജു കളിക്കാനിറങ്ങില്ലെന്ന്‌ ഉറപ്പായപ്പോഴും ടീം ഇന്ത്യയെ കൈവിടാതെ ആവേശത്തോടെ കാണികൾ പിന്തുണ നൽകി. കരുത്തരായ വെസ്റ്റിൻഡീസിനു മേലുള്ള ജയം  തിരുവനന്തപുരത്ത്‌ ഉറപ്പാക്കണമെന്ന്‌ അവധിദിനത്തിൽ അവർ അതിയായി ആശിച്ചു.  
ശിവം ദുബെ നൽകിയ മികച്ച ബാറ്റിങ്‌ തുടർന്നങ്ങോട്ടും ഉണ്ടാകു​മെന്ന്‌ അവർ കരുതി. പക്ഷേ ബൗളിങ്‌ കരുത്ത്‌ കുറയുകയും വിരലുകളിലൂടെ പന്ത്‌ കളിക്കളത്തിൽ വീഴുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ സംഗതി കൈവിട്ടുപോകുകയാ​െണന്ന്‌ അവർ തിരിച്ചറിഞ്ഞു. 
ഗ്രീൻ ഫീൽഡിൽ ടീം ഇന്ത്യക്കേറ്റ ആദ്യ പരാജയത്തിനുകൂടി ഈ റെ​ക്കോഡ്‌ ജനക്കൂട്ടത്തിന്‌ സാക്ഷിയാകേണ്ടിവന്നു. ടീം ഇന്ത്യയ്ക്ക്‌ എ​െന്താക്കെയോ ദൗർബല്യങ്ങൾ വന്നതായി ഇക്കഴിഞ്ഞ രണ്ടു മത്സരങ്ങൾ വ്യക്തമാക്കി ത്തരുന്നു. ഉശിരും ഉഷാറും തിരിച്ചുവന്നില്ലെങ്കിൽ  11ന്‌ മുംബൈ  വാങ്കഡേക സ്റ്റേഡിയത്തിലെ വെല്ലുവിളിയും കനത്തതായിരിക്കും.