ചേരുവകൾ: 1. ചെറുപയർ -2 ഗ്ളാസ്‌, 2. പച്ചരി -കാൽ ഗ്ലാസ്‌, 3. ഇഞ്ചി -ഒരു കഷണം, 4. പച്ചമുളക്‌ -3 എണ്ണം, 5. ഉപ്പ്‌ -ആവശ്യത്തിന്‌ 
ഫില്ലിങ്‌സിന്‌ വേണ്ട സാധനങ്ങൾ:
1. സവാള -2 എണ്ണം, 2. പച്ചമുളക്‌ -1 എണ്ണം,  3. മല്ലിയില -കുറച്ച്‌, 4. ഉപ്പ്‌, ജീരകം, വെളിച്ചെണ്ണ -ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം:   ചെറുപയറും പച്ചരിയും ഒന്നിച്ച്‌ കുതിർക്കാനിടുക (ഏകദേശം 5 മണിക്കൂർ). കുതിർത്തതിന്‌ ശേഷം കഴുകിയെടുത്ത്‌  പച്ചമുളകും ഇഞ്ചിയും ഉപ്പും ചേർത്ത്‌ ദോശമാവുപാകത്തിൽ അരച്ചെടുക്കുക. മാവ്‌ പുളിക്കേണ്ട. മാവ്‌ റെഡി.
ഫില്ലിങ്‌സിന്‌ സവാള, പച്ചമുളക്‌, മല്ലിയില ചെറുതായി അരിയുക. ചീനചട്ടിയിൽ  കുറച്ച്‌  വെളിച്ചെണ്ണയൊഴിച്ച്‌ ജീരകം ഇട്ട്‌ പൊട്ടിക്കഴിയുമ്പോൾ സവാളയും പച്ചമുളകും വഴറ്റുക. പച്ചപ്പ്‌ മാറിയാൽ ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ മല്ലിയിലയും ഇട്ട്‌ ഗ്യാസ്‌ ഓഫ്‌ ചെയ്യുക.
 നെയ്‌റോസ്റ്റ്‌ പോലെ ദോശ പരത്തി സൈഡിൽ ഫില്ലിങ്‌സ്‌ ചേർക്കുക. ദോശ മറിക്കരുത്‌. ഒരു സൈഡ്‌ മറിച്ച്‌ ഫില്ലിങ്‌സിന്‌ മുകളിൽ ഇടുക. മസാലദോശ പോലെ ഇരിക്കും. പുതിന ചട്‌നിയോ, സാധാരണ തേങ്ങ ചട്‌നിയോ കൂട്ടി കഴിക്കാം. ദോശ എടുത്തതിന്‌ ശേഷം മാവ്‌ ബാക്കിയുണ്ടെങ്കിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.