ഉത്രാടരാവിനെ സംഗീതസാന്ദ്രമാക്കാൻ മാതൃഭൂമിയുടെ എസ്.പി.ബി. മ്യൂസിക്കൽ നൈറ്റ്


.

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഓണരാവുകൾക്ക് തിളക്കംകൂട്ടി മാതൃഭൂമി എസ്.പി.ബി. മ്യൂസിക്കൽ നൈറ്റ്. ഉത്രാടദിനത്തിൽ അനന്തപുരിക്ക് ഓണസമ്മാനമായാണ് എസ്.പി.ബി. സംഗീതനിശ അവതരിപ്പിക്കുന്നത്. മൺമറഞ്ഞുപോയ മഹാഗായകന് ആദരമേകിയാണ് പരിപാടി. എസ്.പി.ബാലസുബ്രഹ്മണ്യത്തിനു ഗാനാഞ്ജലിയുമായി പ്രമുഖ ഗായകരെ വേദിയിലെത്തിച്ചാണ് ഓണാഘോഷത്തിൽ മാതൃഭൂമിയും പങ്കാളികളാകുന്നത്. മാന്ത്രികസംഗീതമൊരുക്കുന്ന എസ്.പി.ബി. മ്യൂസിക്കൽ നൈറ്റ് നാലു മണിക്കൂറാണ് അരങ്ങേറുക.

എസ്.പി.ബി.യുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ, ഗായകരായ അനൂപ് ശങ്കറും വർഷാ കൃഷ്ണയും നയിക്കും. ഒരേസമയം ആവേശവും ആഘോഷവുമേവുന്ന സംഗീത പരിപാടിക്ക് സെൻട്രൽ സ്റ്റേഡിയമാണ് സാക്ഷ്യംവഹിക്കുക. എസ്.പി.ബി.യുടെ ശബ്ദത്തിലൂടെ ജനമനസ്സിൽ ഇടംനേടിയ ഗാനങ്ങളാണ് പ്രേക്ഷകർക്കായി അവതരിപ്പിക്കുക. ഒരു കാലഘട്ടത്തിലെ ദക്ഷിണേന്ത്യൻ സംഗീതലോകം തലസ്ഥാനത്തെ കലാപ്രേമികൾക്ക് മുന്നിലെത്തും.

പ്രമുഖ പശ്ചാത്തല സംഗീത വിദഗ്ധർ പിന്നണിയിൽ അണിനിരക്കും. കോവിഡിനു ശേഷം സംഗീതപ്രേമികൾ കാത്തിരുന്ന ആഘോഷരാവായി മാറും മാതൃഭൂമിയുടെ എസ്.പി.ബി. മ്യൂസിക്കൽ നൈറ്റ്.

ബുധനാഴ്ച വൈകീട്ട് ആറിനാണ് പരിപാടി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പരിപാടി.

ക്വസ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെയാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷമായി എൻജിനിയറിങ് മേഖലയിൽ സേവനമനുഷ്‌ഠിക്കുന്ന ക്വസ്റ്റ് ഗ്ലോബൽ സിങ്കപ്പുർ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സംഗീതനിശയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Content Highlights: mathrubhumi uthrada ravu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented