വിഴിഞ്ഞം: തലയ്‌ക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടിഉത്സവ സപ്താഹസത്രം സ്വാമി ബോധിതീര്‍ഥ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ മുല്ലൂര്‍ കെ.ശശിധരന്‍ ഭാഗവത പ്രഭാഷണം നടത്തി. പ്രഭാകരന്‍ നായര്‍, തോട്ടം പ്രഭാകരന്‍, ലാസര്‍, സുരേന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. 10ന് വൈകീട്ട് 5.30ന് കാവടി ഘോഷയാത്രയും 12ന് രാവിലെ ഒന്‍പതിന് സമൂഹപൊങ്കാലയും നടക്കും.