തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്യൂലര്‍) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.ആര്‍.ചന്ദ്രമോഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. മറ്റു ജില്ലകളില്‍ എന്‍.ഡി.പി.ക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നയങ്ങളുമായി യോജിക്കുന്ന മുന്നണികളുമായി ധാരണയുണ്ടാക്കാനും സ്വീകാര്യരായ സ്വതന്ത്രസ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ജില്ലാ കണ്‍വീനറായി അഡ്വ. ഇരുമ്പില്‍ വിജയനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജില്ലപ്രതിനിധി സമ്മേളനം വെള്ളിയാഴ്ച സംഘടിപ്പിക്കും. സമ്മേളനം എന്‍.ഡി.പി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.മഹേശ്വരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബി.പ്രേമാനന്ദന്‍, അഡ്വ. ഇരുമ്പില്‍ വിജയന്‍, അഡ്വ. അര്‍.ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു