തിരുവനന്തപുരം: കരമന സഹോദരസമാജം എന്‍.എസ്.എസ് കരയോഗം ഏര്‍പ്പെടുത്തിയ പ്രഥമ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള പുരസ്‌കാരം ഡോ. എം.ലീലാവതിക്ക് ശനിയാഴ്ച സമ്മാനിക്കും.
ഗവര്‍ണര്‍ പി. സദാശിവമാണ് പുരസ്‌കാരം സമ്മാനിക്കുക. മലയാളഭാഷയ്ക്ക് വേണ്ടിയുള്ള പ്രയത്‌നവും സേവനവും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
വൈകീട്ട് 4ന് കരയോഗം ഹാളില്‍ ചേരുന്ന സമ്മേളനത്തിലാണ് പുരസ്‌കാരദാനം. കരമന സഹോദരസമാജം എന്‍.എസ്.എസ്. കരയോഗത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.