തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍.അംബേദ്കറുടെ 127-ാം ജന്മദിനം നാടെങ്ങും ആഘോഷിച്ചു. പട്ടികജാതി വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു. നിയമസഭാ സമുച്ചയത്തിലുള്ള അംബേദ്കര്‍ പ്രതിമയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തി. പട്ടികജാതി വികസനവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബെജി അപ്രം, ജോയിന്റ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍, ചീഫ് പബ്ലിസിറ്റി ഓഫീസര്‍ എസ്.എന്‍. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി. ആസ്ഥാനത്തുനടന്ന അനുസ്മരണ ചടങ്ങ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

നിയമസഭാ വളപ്പിലെ അംബേദ്കര്‍ പ്രതിമയില്‍ ഒ.രാജഗോപാല്‍ പുഷ്പാര്‍ച്ചന നടത്തി. ആര്‍.ഐ.പി. നേതാക്കളായ് തൈക്കാട് വിജയകുമാര്‍, ആര്‍.ചന്ദ്രിക കാട്ടാക്കട, നെയ്യാറ്റിന്‍കര ബിനു തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി. അംബേദ്കര്‍ സ്മാരകസമിതി സംഘടിപ്പിച്ച ജയന്തി കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജയന്തി വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരള ദളിത് പാന്തേഴ്‌സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജയന്തി ബിനു കുറുമ്പകര ഉദ്ഘാടനം ചെയ്തു.

കേരള ചേരമര്‍സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിയദര്‍ശിനി സാംസ്‌കാരികസമിതി സംഘടിപ്പിച്ച ജയന്തി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാവല്ലൂര്‍ മധു അധ്യക്ഷത വഹിച്ചു. കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി നിയമസഭാ മന്ദിരത്തിനു മുന്നിലുള്ള അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കാലടി ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എല്‍.പ്രമോദ് രാജ്, കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍, പാപ്പനംകോട് എ.ശശി എന്നിവര്‍ സംസാരിച്ചു.

ഡോ. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ദളിത് നേതാവ് കാവല്ലൂര്‍ ബിജി ഉദ്ഘാടനംചെയ്ത യോഗത്തില്‍ മുട്ടട ജയരാജന്‍ അധ്യക്ഷനായി. കേരള ചേരമര്‍സംഘം കടകംപള്ളി 1018-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചു. കേരള ചേരമര്‍സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കടകംപള്ളി മണിലാല്‍ ഉദ്ഘാടനം ചെയ്തു.