തിരുവനന്തപുരം: വലിയതുറയില്‍ സപ്ലൈകോയുടെ പുതിയ പൊതുവിതരണ ശൃംഖല ഗോഡൗണിന്റെ ശിലാസ്ഥാപനം മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു.

വലിയതുറയില്‍ പുതിയ ഗോഡൗണ്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലേക്കും ജില്ലയിലേക്കും ആവശ്യമായ ഭക്ഷ്യധാന്യം ശേഖരിക്കാന്‍ കഴിയും. ഇവിടെ 2324.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഗോഡൗണാണ് നിര്‍മിക്കുന്നത്. ഇതിനോടാപ്പം 53.28 ചതുരശ്രമീറ്ററിലുള്ള ഓഫീസും നിര്‍മിക്കും.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ ഷാജിതാനാസര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നരസിംഹഗാരു ടി.എന്‍.റെഡ്ഡി, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.