തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തപാല്‍വകുപ്പ് പ്രത്യേക തപാല്‍കവര്‍ പുറത്തിറക്കി. തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പോസ്റ്റല്‍ ഡയറക്ടര്‍ തോമസ് ലൂര്‍ദുരാജ്, എ.ബി.ടി.ടി. സെക്രട്ടറി ശിശുപാലന്‍ നായര്‍ക്ക് കവര്‍ കൈമാറി.

തിരുവനന്തപുരം സൗത്ത് ഡിവിഷന്‍ സൂപ്രണ്ട് ബി.പദ്മകുമാറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരു കവറിന് നൂറുരൂപയാണ് വില. തിരുവനന്തപുരം ജി.പി.ഒ.യിലുള്ള ഫിലാറ്റലി ബ്യൂറോയിലും ഈ കവര്‍ ലഭിക്കും. ആറ്റുകാല്‍ ക്ഷേത്രനടയിലുള്ള ഇന്ത്യ പോസ്റ്റ് പവിലിയനില്‍നിന്നു കവര്‍ ശനിയാഴ്ച വാങ്ങാം.