തിരുവനന്തപുരം: തനിമ കലാസാഹിത്യവേദിയുടെ സാംസ്‌കാരിക സഞ്ചാരം പത്തിന് തലസ്ഥാനത്ത് സമാപിക്കും.
വൈകീട്ട് 6.30ന് വി.ജെ.ടി. ഹാളില്‍ സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ജില്ലയില്‍ പ്രവേശിക്കുന്ന യാത്ര കിളിമാനൂര്‍ രവിവര്‍മ ആര്‍ട് ഗ്യാലറിയില്‍ നിന്ന് തുടങ്ങി തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ അവസാനിക്കും. പത്തിന് ഉള്ളൂര്‍ സ്മാരകം, ജഗതി ശ്രീകുമാര്‍, ഒ.എന്‍.വി. എന്നിവരുടെ വീടുകള്‍, പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരകത്തില്‍ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ. വി ശ്രീകണ്ഠന്‍, ഡോ. ജമീല്‍ അഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.