വെട്ടുകാട്: ഷാഡോ പോലീസ് എന്ന വ്യാജേന വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന മൂന്നുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂര്‍ പെരിങ്ങമല സ്വദേശി മഹേഷ് (32), കാരോട് പ്ലാമൂട്ടിക്കട സ്വദേശികളായ ഷൈജു (39), അനുമോദ് കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. വെട്ടുകാട് ബാലനഗര്‍ ജവഹര്‍ സ്മാരകത്തിന് സമീപമുള്ള കടയില്‍ ഓട്ടോറിക്ഷയിലെത്തി കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. വലിയതുറ എസ്.എച്ച്.ഒ. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.