റ്റിങ്ങല്‍: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആറ്റിങ്ങല്‍-മണനാക്ക് റോഡില്‍ കൊല്ലമ്പുഴ പാലത്തിനുമുകളിലൂടെ കടന്നുപോകുന്ന പൈപ്പില്‍ നിന്നാണ് വെള്ളം ആറ്റിലേക്കൊഴുകുന്നത്.

വക്കം അഞ്ചുതെങ്ങ് പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള പൈപ്പാണിത്. ഇതില്‍ പാലത്തിന് മുകളില്‍ ഒരു വാല്‍വ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗത്താണ് ചോര്‍ച്ചയുള്ളത്. ഇവിടെ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നുണ്ട്. അധികൃതര്‍ അടയ്ക്കാനും കെട്ടിനിര്‍ത്താനുമൊക്കെ ശ്രമം നടത്തിയെങ്കിലും ചോര്‍ച്ച പരിഹരിക്കാനായില്ല.
 
വെള്ളം നല്ല ശക്തിയില്‍ ഒഴുകുന്ന പൈപ്പായതിനാല്‍ ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ തകര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.