നാഗര്‍കോവില്‍: സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ ജനങ്ങള്‍ നടത്തിയ സമരത്തില്‍ പോലീസ് വെടിവെപ്പ് നടത്തി 11 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

എം.എല്‍.എ. സുരേഷ് രാജന്റെ നേതൃത്വത്തില്‍ നാഗര്‍കോവിലിലും എം.എല്‍.എ. മനോതങ്കരാജിന്റെ നേതൃത്വത്തില്‍ തക്കലയിലും ഡി.എം.കെ. പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി ജി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ ബുധനാഴ്ച വൈകുന്നേരം പ്രകടനം നടന്നു. തുറമുഖ പ്രതിഷേധ കൂട്ടായ്മ പ്രവര്‍ത്തകര്‍ വൈകുന്നേരം കന്യാകുമാരി ഗാന്ധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.