നാഗര്‍കോവില്‍: നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കന്യാകുമാരി ജില്ലയില്‍ പനിപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചു ചികിത്സയ്‌ക്കെത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിനു നല്‍കാന്‍ നിര്‍ദേശമുണ്ട്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ പനിബാധിച്ചു ചികിത്സയ്ക്ക് എത്തുന്നവരെ നിരീക്ഷിച്ചുവരുകയാെണന്ന് ഡീന്‍ സോമശേഖര്‍ അറിയിച്ചു. നിപ വൈറസ് കന്യാകുമാരി ജില്ലയിലേക്കു പകരാനുള്ള സാഹചര്യം കുറവാണെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ അറിയിച്ചു.