നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ വേളിമല കുമാരകോവിലിലും കന്യാകുമാരി ഭഗവതിക്ഷേത്രത്തിലും വാള്‍വച്ചകോഷ്ടം മഹിഷാസുരമര്‍ദിനി ക്ഷേത്രത്തിലും വൈകാശി വിശാഖോത്സവത്തിന് ശനിയാഴ്ച കൊടിയേറി. കുമാരകോവിലില്‍ രാവിലെ 8.15-നായിരുന്നു കൊടിയേറ്റ്. വഞ്ചിയൂര്‍ അത്തിയറ മഠം രാമരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങു നടന്നത്. ക്ഷേത്ര മാനേജര്‍ മോഹന്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. 27-ന് രാവിലെ തേരോട്ടവും 28-ന് ആറാട്ടും നടക്കും. മാത്തൂര്‍ മഠം സജിത്ത് ശങ്കരനാരായണരിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കന്യാകുമാരി ഭഗവതിക്ഷേത്രത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ അന്‍പുമണി, സൂപ്രണ്ട് ജീവാനന്ദം, മാനേജര്‍ ശ്രീരാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 27-ന് രാവിലെ തേരോട്ടവും രാത്രി ദേവി എഴുന്നള്ളത്തും 28-ന് രാവിലെ 9-ന് തൃവേണിസംഗമത്തില്‍ ആറാട്ടും രാത്രി തെര്‍പ്പോത്സവവും നടക്കും.