നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി രണ്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കു നേരേ അജ്ഞാതര്‍ കല്ലെറിഞ്ഞു ചില്ല് തകര്‍ത്തു. പേച്ചിപ്പാറയില്‍നിന്ന് കന്യാകുമാരിക്കു പോയ ബസ് തക്കലയ്ക്കടുത്തും കുളച്ചലില്‍നിന്ന് കുലശേഖരത്തേക്കു പോയ ബസിനുനേരേ തിരുവട്ടാറിനടുത്ത് പുലിയിറങ്ങിയിലുമാണ് കല്ലേറുണ്ടായത്. ശനിയാഴ്ച തുറമുഖപദ്ധതിക്കെതിരായും അനുകൂലിച്ചും സമരങ്ങള്‍ നടത്തിയവരാകാം കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.