നാഗര്‍കോവില്‍: വില്ലുക്കുറിക്കടുത്ത് ആളില്ലാത്ത വീടിന്റെ പിന്നിലെ കതകു കുത്തിതുറന്ന് 137 പവന്റെ ആഭരണങ്ങളും 26000 രൂപയും കവര്‍ന്നു. കാരവിള സ്വദേശി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വേണുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ വേണു വീട് പൂട്ടി ഇരണിയലില്‍ താമസിക്കുന്ന മകളുമായി നാഗര്‍കോവിലിലെ ആശുപത്രിയില്‍ പോയിരുന്നു. വൈകുന്നേരത്തോടെ തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ഇരണിയല്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും പോലീസ് നായയും തെളിവെടുപ്പു നടത്തി.