നാഗര്‍കോവില്‍: തമിഴ്‌നാട് പ്ലസ്ടു പൊതുപരീക്ഷയില്‍ കന്യാകുമാരി ജില്ലയ്ക്ക് 95.08 ശതമാനം വിജയം. വിജയശതമാനത്തില്‍ കന്യാകുമാരി ജില്ലയ്ക്ക് പതിനൊന്നാമത് സ്ഥാനമാണ് ലഭിച്ചത്. 24,398 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍ 97.97 ശതമാനം. സര്‍ക്കാര്‍ സ്‌കൂളുകള്‍ 93.98 ശതമാനം വിജയം നേടി. ഇത് സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനമാണ്.