നാഗര്‍കോവില്‍: കന്യാകുമാരി ഭഗവതീക്ഷേത്രത്തിലെ വൈകാശി വിശാഖ ഉത്സവത്തിന്റെ കാല്‍നാട്ട് കര്‍മം വെള്ളിയാഴ്ച നടന്നു. കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ അന്‍പുമണി, ക്ഷേത്രമാനേജര്‍ ശിവരാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 19-ന് രാവിലെ 8-ന് കൊടിയേറും. ഒന്‍പതാം ഉത്സവദിനമായ 27-ന് രാവിലെ 8-ന് തേരോട്ടം നടക്കും. 28-ന് ആറാട്ട് ഘോഷയാത്രയും രാത്രി ആറാട്ടും നടക്കും.