നാഗര്‍കോവില്‍: കന്യാകുമാരിക്കടുത്തുള്ള ചിന്നമുട്ടം തീരദേശ ഗ്രാമത്തില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയതില്‍ പത്തുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് 70 പേര്‍ക്കെതിരേ കന്യാകുമാരി പോലീസ് കേസെടുത്തു. ചിന്നമുട്ടം ദേവാലയത്തില്‍ ഇടവക കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാത്രി ഇരു വിഭാഗം ഏറ്റുമുട്ടിയത്.

വീടുകളില്‍ക്കയറി ആക്രമിക്കുകയും, വീട്ടുപയോഗ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കന്യാകുമാരി പോലീസ് സംഘര്‍ഷം തടയാന്‍ കൂടുതല്‍ പോലീസിനെവരുത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. ഡിവൈ.എസ്.പി. വേണുഗോപാലന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വെള്ളിയാഴ്ചയും ചിന്നമുട്ടത്ത് സുരക്ഷ നല്‍കുന്നു.