നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വേനല്‍മഴ തുടരുന്നു. കുലശേഖരം, തൃപ്പരപ്പ്, കടയാലുമൂട്, പേച്ചിപ്പാറ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ നാലുദിവസവും ശക്തിയായി മഴപെയ്തു. മറ്റു മലയോര പ്രദേശങ്ങളിലും വേനല്‍മഴ പെയ്യുന്നുണ്ട്.

വേനല്‍ച്ചൂടിനു കുറവുണ്ടെങ്കിലും ആറുകളില്‍ ഒഴുക്കു കൂടിയിട്ടില്ല. ജലസംഭരണികളിലും ജലനിരപ്പ് ഉയരുന്നില്ല.