നാഗര്‍കോവില്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കതകു കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ആരല്‍വായ്‌മൊഴിക്കടുത്ത് കുമാരപുരം സ്വദേശി സുബ്രഹ്മണ്യന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. വേനലവധിക്കു വീട്ടിലെത്തിയ സുബ്രഹ്മണ്യന്റെ മകള്‍ ജയരാമിയുടെ 11 പവന്‍ ആഭരണങ്ങളാണു കവര്‍ന്നത്. സുബ്രമണ്യന്റെ ഭാര്യ ഷണ്‍മുഖവടിവും മകളും കുട്ടികളും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ പുറകിലത്തെ കതകു തുറന്നാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്. അലമാരയിലെ ആഭരണങ്ങളും 6500 രൂപയും കവര്‍ന്നു. ആരല്‍വായ്‌മൊഴി പോലീസ് കേസെടുത്തു.