നാഗര്‍കോവില്‍: തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപനമായ അരശ് റബ്ബര്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച പണിമുടക്ക് നടത്തി. സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ നാഗര്‍കോവില്‍ കളക്ടറേറ്റിനു മുന്നില്‍ റോഡ് ഉപരോധസമരവും നടത്തി.

ശമ്പളവര്‍ധനവ് ഉള്‍െപ്പടെയുള്ളവ നടപ്പാക്കാന്‍ കാലതാമസം വരുത്തുന്നതിനെതിരെയാണ് സമരം നടത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടങ്ങളിലെ ഏകദേശം 2500 തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കില്‍ പങ്കെടുത്തു. റോഡ് ഉപരോധിച്ച 300 പേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. ഉള്‍െപ്പടെയുള്ള വിവിധ തൊഴിലാളിസംഘടനകള്‍ സംയുക്തമായിട്ടാണ് സമരം നടത്തിയത്.