നാഗര്‍കോവില്‍: തിരുവിതാംകൂറിന്റെ വീരനായകന്‍ വേലുത്തമ്പി ദളവയുടെ 253-ാമത് ജന്മവാര്‍ഷികം വിവിധ പരിപാടികളോടെ നടത്തി.

അദ്ദേഹത്തിന്റെ ജന്മഗൃഹമായ തലക്കുളത്തെ വലിയവീട്ടില്‍ നടന്ന ചടങ്ങില്‍ വേലുത്തമ്പിയുടെ ഛായാചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ നൂറനാട് രാമചന്ദ്രനും കന്യാകുമാരി ജില്ലാ ഗ്ലോബല്‍ എന്‍.എസ്.എസ്. പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായരും ദീപം തെളിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. കന്യാകുമാരി ജില്ലയിലെ കരയോഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ നിധിയും വിദ്യാഭ്യാസ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ഗ്ലോബല്‍ നായര്‍ സേവാസമാജം തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റ് വി.എസ്.സുഭാഷ്, കന്യാകുമാരി ജില്ലാ സെക്രട്ടറി എസ്.വിജയകുമാര്‍, കല്‍ക്കുളം മണ്ഡലം പ്രസിഡന്റ് ശ്രീകണ്ഠന്‍ നായര്‍, സെക്രട്ടറി രമേശന്‍ നായര്‍, ജില്ലാ ഭാരവാഹികളായ അലമാട്ടില്‍ ഗോപാലകൃഷ്ണന്‍, കൃഷ്ണന്‍ തമ്പി, ഡി.മധു, വിവിധ കരയോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.