നാഗര്‍കോവില്‍: കന്യാകുമാരി തുറമുഖ പദ്ധതിക്കെതിരേ ജില്ലയിലെ എം.എല്‍.എ.മാര്‍ പ്രതിഷേധവുമായി രംഗത്ത്. കന്യാകുമാരിക്കടുത്ത് കോവളത്തിനും കീഴേ മണക്കുടിക്കുമിടയില്‍ തുറമുഖം സ്ഥാപിക്കുന്നതിന് എതിരായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് കിള്ളിയൂര്‍ എം.എല്‍.എ. രാജേഷ് കുമാര്‍ ഉള്‍പ്പെടെ അഞ്ച് എം.എല്‍.എ.മാരാണ്.

ജില്ലയിലെ ആറ് എം.എല്‍.എ.മാരില്‍ വിളവങ്കോട് എം.എല്‍.എ. വിജയധരണി ഒഴികെ അഞ്ചുപേരും വ്യാഴാഴ്ച ജില്ലാ കളക്ടറെ നേരില്‍ കണ്ട് തുറമുഖ പദ്ധതി കന്യാകുമാരിയില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. എന്നാല്‍ കുളച്ചലില്‍ തുറമുഖം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും കളക്ടറെ കണ്ട ശേഷം എം.എല്‍.എ.മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.