നാഗര്‍കോവില്‍: തൊഴിലാളി ദിനത്തില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ 56 പേരെ കന്യാകുമാരി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റു ചെയ്തു.

ഒളിപ്പിച്ചുെവച്ചിരുന്ന മദ്യവും പിടിച്ചെടുത്തു. നാഗര്‍കോവില്‍, ശുചീന്ദ്രം, അരുമന, തിരുവട്ടാര്‍, തക്കല, പിണന്തോട് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസും എക്‌സൈസ് അധികൃതരും നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.