നാഗര്‍കോവില്‍: കൃഷ്ണന്‍കോവില്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേടമാസ ഉത്സവം ഞായറാഴ്ച ആറാട്ടോടെ സമാപിക്കും. ശനിയാഴ്ച നടന്ന തേരോട്ടത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു. രാവിലെ 8 മണിയോടെ വിശേഷ പൂജകള്‍ക്കുശേഷം തേരോട്ടം തുടങ്ങി. വിജയകുമാര്‍ എം.പി., കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ അന്‍പുമണി ഉള്‍െപ്പടെയുള്ളവര്‍ പങ്കെടുത്തു. രാത്രി എഴുന്നള്ളത്തും നടന്നു. ഞായറാഴ്ച വൈകുന്നേരം 4-ന് ആറാട്ട് എഴുന്നള്ളത്തു നടക്കും. ആറാട്ടുകടവില്‍നിന്നു വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയോടെയാകും എഴുന്നള്ളത്ത്.