നാഗര്‍കോവില്‍: നാലുകോടിരൂപ ചെലവില്‍ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച സ്വര്‍ണരഥം ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെത്തിക്കും. ചിത്രാപൗര്‍ണമി ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനടയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വര്‍ണരഥം സമര്‍പ്പിക്കും.

പത്ത് കിലോ സ്വര്‍ണമാണ് രഥത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൂന്നര ടണ്‍ ഭാരമുള്ള രഥം തേക്കുമരത്തില്‍ നിര്‍മിച്ച് സ്വര്‍ണം പതിക്കുകയായിരുന്നു. 12 അടി ഉയരവും ആറര അടി വീതിയുമുള്ള രഥത്തില്‍ സ്വര്‍ണപ്പണി പൂര്‍ത്തിയാക്കിയത് ആന്ധ്രപ്രദേശില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം പണിക്കാരാണ്. രാജ്യത്തെ 32 പ്രധാനക്ഷേത്രങ്ങളിലെ ദേവിരൂപങ്ങള്‍ രഥത്തില്‍ കൊത്തിവച്ചിട്ടുണ്ട്. മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് രഥംനിര്‍മാണത്തിന് മുന്‍കൈയെടുത്തത്.