നാഗര്‍കോവില്‍: ഭൂതപാണ്ടി റേഞ്ചില്‍ കാട്ടുപന്നിയെ വെടിവച്ചു വേട്ടയാടിയ ഒരാള്‍ അറസ്റ്റിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കായി വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തുന്നു. ഇറച്ചി വിലയ്ക്കു വാങ്ങാനെത്തിയ ആളില്‍നിന്ന് അധികൃതര്‍ ഒരു ലക്ഷം പിഴ ഈടാക്കി. പണകുടി ധര്‍മപുരം സ്വദേശി ശെല്‍വം (51) ആണ് അറസ്റ്റിലായത്.

കുമാറില്‍നിന്നാണ് ഒരു ലക്ഷം പിഴ ഈടാക്കിയത്. ഫോറസ്റ്റര്‍മാരായ ഷണ്‍മുഖം, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പണകുടി വനമേഖലയില്‍ പരിശോധന നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.