നാഗര്‍കോവില്‍: യാത്രക്കാരുടെ സൗകര്യാര്‍ഥം നാഗര്‍കോവില്‍ ജങ്ഷന്‍ െറയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു. എ.ഡി.ജി.പി. ശൈലേന്ദ്ര ബാബുവിന്റെ നിര്‍ദേശമനുസരിച്ചാണ്‌ െറയില്‍വേ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നത്. ജില്ലയിലെ വിവിധ ടൂറിസം മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങില്‍ െറയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, എസ്.ഐ. പ്രിയാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.