നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ മേടമാസത്തിലെ തെപ്പോത്സവം വ്യാഴാഴ്ച നടക്കും. ഉത്സവത്തിന്റെ ഒന്‍പതാംദിനമായ ബുധനാഴ്ച പ്രധാന ചടങ്ങുകളിലൊന്നായ തേരോട്ടം നടന്നു.

വിശേഷപൂജകള്‍ക്കുശേഷം രാവിലെ 9.30-ന് മൂന്നു തേരുകളും ക്ഷേത്രത്തെ വലംവെക്കാന്‍ തുടങ്ങി. നാലു രഥവീഥികളും പ്രദക്ഷിണം ചെയ്ത് ഉച്ചയോടെ രഥങ്ങള്‍ നിലയുറപ്പിച്ചു. രാത്രി ഒന്‍പതിനു സ്വാമി എഴുന്നള്ളത്തും 10-ന് സപ്താവര്‍ണ ചടങ്ങും നടന്നു.

വ്യാഴാഴ്ച രാത്രി എട്ടിന് ക്ഷേത്ര തെപ്പക്കുളത്തിലേക്കു പെരുമാളും ശിവനും ദേവിയും എഴുന്നള്ളും. തുടര്‍ന്ന് അലങ്കരിക്കപ്പെട്ട തെപ്പത്തില്‍ ദേവീദേവന്മാര്‍ പ്രദക്ഷിണം െവക്കും. രാത്രി 12-നാണ് ആറാട്ട്.