നാഗര്‍കോവില്‍: ശക്തമായ തിരമാലകള്‍ കാരണം കന്യാകുമാരിയില്‍നിന്ന് വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സര്‍വീസ് ശനിയാഴ്ച നിര്‍ത്തിവെച്ചു. ഞായറാഴ്ചയും കടല്‍ക്ഷോഭം തുടരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം കാരണം കന്യാകുമാരിയിലും കുളച്ചലിലും മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ തകര്‍ന്നു.